GST – FAQ for Agriculture Department

GST – FAQ for Agriculture Department

  1. ‌ജി.എസ്.റ്റി നിരക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത ബില്ലുകൾക്ക് തുക കൈമാറാൻ സാധിക്കുമോ?

ജി.എസ്.റ്റി നിയമപ്രകാരം  ഇരുപത് ലക്ഷത്തിൽ കൂടുതൽ   വാർഷിക വിറ്റു വരവ്  ഉണ്ടെങ്കിൽ മാത്രമെ വ്യക്തികളും സ്ഥാപനങ്ങളും ജി.എസ്.റ്റി രജിസ്ട്രേഷൻ എടുക്കേണ്ട  ആവശ്യമുളുളു.  അതിനാൽ വാർഷിക വിറ്റു വരവ്  ഇരുപത് ലക്ഷത്തിൽ കുറവുള്ള സ്ഥാപനങ്ങളുടെ  ബില്ലിൽ ജി.എസ്.റ്റി  നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല.  അത്തരം ബില്ലുകൾക്ക് പേയ്മെന്റ് നൽകുന്നതിൽ തടസ്സമില്ല.

ജി.എസ്.റ്റി രജിസ്ട്രേഷൻ  ഉള്ള സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ബില്ലുകളിൽ ജി.എസ്.റ്റി നിരക്കും നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടാവും. www.gst.gov.in എന്ന വെബ്സൈറ്റിൽ search tax payer എന്ന ഓപ്ഷൻ ഉപയോഗിച്ച് ജി.എസ്.റ്റി നമ്പർ പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.

  1. (a)ജീവാണുവളങ്ങൾക്ക് ജി.എസ്.റ്റി ബാധകമാണോ?

നിലവിൽ ജീവാണുവളങ്ങളെ   ജി.എസ്.റ്റി നിരക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ജൈവിക നിയന്ത്രണോപാധികൾക്ക് (ബയോ കൺട്രോൾ ഏജന്റുസ്) ജി.എസ്.റ്റി നിരക്ക്  ബാധകമാണ്.

   RECOMMENDATIONS FOR CHANGES IN GST/IGST RATE AND CLARIFICATIONS IN RESPECT OF GST RATE ON CERTAIN GOODS

         [As per discussions in the 25thGST Council Meeting held on 18thJanuary, 2018]

  1. LIST OF GOODS ON WHICH GST RATE RECOMMENDED FOR

      REDUCTION FROM 18% TO 12%:

The following Bio-pesticides, –

Name of the bio pesticide

  1. Bacillus thuringiensis var.israelensis

2 Bacillus thuringiensis var.kurstaki

3 Bacillus thuringiensis var.galleriae

4 Bacillus sphaericus

5 Trichoderma viride

6 Trichoderma harzianum

7 Pseudomonas fluoresens

8 Beauveriabassiana

9 NPV of Helicoverpaarmigera

10 NPV of Spodopteralitura

11 Neem based pesticides

12 Cymbopogan

(b).ബയോ കൺട്രോൾ ഏജന്റ്സ്  ഉൽപ്പാദകർ അവർ  പാക്ക് ചെയ്യുന്ന  ഉൽപ്പന്നങ്ങളുടെ പാക്കെറ്റിന് മുകളിൽ ‘Inclusive of GST’ യായി  വില രേഖപ്പെടുത്തിയാൽ മതിയോ? അതോ ജി.എസ്.റ്റി നിരക്ക് പ്രത്യകമായി രേഖപ്പെടുത്തേണ്ടതുണ്ടോ? കൂടാതെ  ബില്ലിൽ പ്രത്യേകമായി ജി.എസ്.റ്റി നിരക്ക് കാണിക്കേണ്ടതുണ്ടോ?

ബില്ലിൽ ജി.എസ്.റ്റി നിരക്ക് പ്രത്യകമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പാക്കറ്റിനു മുകളിൽ ജി.എസ്.റ്റി നിരക്ക് പ്രത്യകമായി രേഖപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നില്ല അതിനാൽ തന്നെ പാക്കറ്റുകളിൽ ജി.എസ്.റ്റി നിരക്ക് കൂടി ചേർത്ത MRP കാണിച്ചാൽ മതിയാകും.

  1. ടി.ഡി.എസ് കിഴിവ് എന്നു മുതലാണ് നിലവിൽ വരുക? ടി.ഡി.എസ്  സംവി ധാനത്തെ കുറിച്ച്  വിശദീകരിക്കാമോ?

2018  ഏപ്രിൽ 1 മുതൽ , ടി.ഡി.എസ് (ടാക്സ് ഡിഡക്ഷൻ അറ്റ് സോർസ്)സംവിധാനം  നിലവിൽ വരും . ജി.എസ്.ടി. ട്രെയിൽ സൃഷ്ട്ടിച്ച് , വ്യക്തികളും സ്ഥാപനങ്ങളും ജി.എസ്.ടി. തുക കൃത്യമായി സർക്കാരിലേയ്ക്ക്  അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി  നികുതി വെട്ടിപ്പ് തടയാനുള്ള സംവിധാനമാണ് ടി.ഡി.എസ്.  സാധനങ്ങൾ സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ വിലയുടെ  2% കിഴിച്ച് ബാക്കി വരുന്ന  നിരക്കാണ് നൽകേണ്ടത് ഈ കാലയളവിനുള്ളിൽ 2017 ജൂലായ് 1-ാം തീയതിയ്ക്ക് ശേഷം സ്വീകരിക്കുന്ന സേവനങ്ങൾക്കോ സാധനങ്ങൾക്കോ ടി.ഡി.എസ്  പിടിക്കേണ്ടതില്ല. 20 ലക്ഷത്തിൽ വാർഷിക വിറ്റു വരവുള്ള വ്യാപാരികളിൽ നിന്നും സ്വീകരിക്കുന്ന സേവനങ്ങളിൽ അദ്ദേഹത്തിൽ നിന്നും ജി.എസ്.റ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് മുൻ കരുതൽ എന്ന നിലയിൽ വാങ്ങി വെയ്ക്കേണ്ടതാണ്.

2017 ജൂലായ് 1 മുതൽ സാധനങ്ങളും സേവനങ്ങളും നമ്മൾ വില്ക്കുന്ന അവസരങ്ങളിൽ അതു വാങ്ങുന്ന വ്യക്തിയിൽ നിന്നും ജി.എസ്.റ്റി നിരക്ക് (5%,12%,18%,28%) ഈടാക്കി നാം സർക്കാരിലേയ്ക്ക് അടയ്ക്കണം. അതു പോലെ സേവനങ്ങളും  സാധനങ്ങളും വാങ്ങുന്ന / സ്വീകരിക്കുന്ന  അവസരങ്ങളിൽ  അവ  വിൽക്കുന്ന ആളിന് അവയുടെ വിലയോടൊപ്പം ജി.എസ്.ടി. നിരക്ക് (5%,12%,18%,28%)   കൂടി നമ്മൾ നൽകേണ്ടതാണ്. ഉദാഹരണത്തിന്, 1ലക്ഷം രൂപ വില വരുന്നതും 12% ശതമാനം ജി.എസ്.ടി. പരിധിയിൽ ഉൽപ്പെടുന്നതുമായ ഒരു സാധനം നാം  വാങ്ങുമ്പോൾ ഒരു  ലക്ഷത്തിനോടൊപ്പം  അതിന്റെ 12% (രുപ 12,000/) കുടി ചേർത്ത്  1,12,000/- രുപയാണ്  ഇപ്പോൾ നാം നൽകേണ്ടത്. ടി.ഡി.എസ് സംവിധാനം നിലവിൽ വരുന്നതൊടു കൂടി മൊത്തം  രുപ 1,12,000/- തുകയിൽ നിന്നും സാധനത്തിന്റെ വില രുപ 1 ലക്ഷത്തിൽ നിന്നും 2% കിഴിച്ച് ബാക്കി തുകമാണ് നൽകേണ്ടത്. അതായത്, ഒരു ലക്ഷത്തിന്റെ 2%ശതമാനമായ രണ്ടായിരം രുപ കിഴിച്ച്, ബാക്കി 1,10,000/- രുപ മാത്രം നൽകണം. ഈ കിഴിച്ച തുക, നികുതി  പിടിച്ച് 1 ലക്ഷത്തി പതിനായിരം രൂപ മാത്രമെ റിലീസ് ചെയ്യുകയുള്ളു.

4). ഉപയോഗിച്ച വാഹനങ്ങൾ, സ്ക്രാപുകൾ ഒക്കെ ലേലം നടത്തുമ്പോൾ Tax Payer Registration എടുത്ത ആളാണ് ലേലത്തിൽ പങ്കെടുക്കുന്നതെങ്കിൽ ജി.എസ്.റ്റി പിടിക്കേണ്ട ആവശ്യമുണ്ടോ?

ജി.എസ്.റ്റി രജിസ്ട്രേഷൻ ഉള്ള വ്യക്തിയാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ അദ്ദേഹം നമ്മുക്ക് അതിന്റെ Reverse Charge Invoice ഇൻവോയിസ്സ് ആയി നൽകുന്നതായിരിക്കും. അതിനകത്ത് ജി.എസ്.റ്റി നമ്പർ കാണും. നമ്മൾ അദ്ദേഹത്തിൽ നിന്നും വില്പന വില മാത്രം ഈടാക്കിയാൽ മതി. ആ നികുതി അദ്ദേഹം നേരിട്ട് ഗവൺമെന്റിലേക്ക്  അടച്ചുകൊള്ളും. അതേസമയം രജിസ്ട്രേഷൻ ഇല്ലാത്ത  വ്യക്തിയാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ അദ്ദേഹത്തിന് നേരിട്ട് ഗവൺമെന്റിലേക്ക്  നികുതി അടക്കാൻ പറ്റാത്തതിനാൽ നമ്മൾ നികുതി collect ചെയ്ത് ഗവൺമെന്റിലേക്ക്  അടക്കാൻ ബാധ്യസ്ഥരാണ്. രജിസ്ട്രേഷൻ ഇല്ലാത്ത  വ്യക്തിയിൽ നിന്നും ജി.എസ്.റ്റി ഈടാക്കണം.

5). ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ വാടകയ്ക് പ്രവർത്തിക്കുന്നുണ്ട് നികുതി അടയ്ക്കേണ്ട ആവശ്യകതയുണ്ടോ?

വാടക കെട്ടിടം നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ വാടകയ്ക്ക് തന്നിരിക്കുന്ന വ്യക്തിയുടെത് ടി.ഡി.എസ്. റോളാണ്. ആ സേവനം നമ്മൾ സ്വീകരിക്കുന്നതിന് പെയ്മെന്റ് കൊടുക്കേണ്ടിവരും. രജിസ്ട്രേഷൻ ഉള്ള വ്യക്തിയാണ് വാടകയ്ക്ക് നൽകുന്നതെങ്കിൽ  പെയ്മെന്റുകൾക്ക് ജി.എസ്.റ്റി കൊടുക്കേണ്ടി വരും. വാടക  ഇനത്തിൽ 18%മാണ് ജി.എസ്.റ്റി. സ്വീകരിക്കുന്നത്..  അല്ലാതെ സാധാരണക്കാരനാണെങ്കിൽ അതായത് 20 ലക്ഷത്തിൽ കുറവാണ് വാർഷിക വിറ്റു വരവെങ്കിൽ അദ്ദേഹത്തിന് ജി.എസ്.റ്റി ബാധ്യതയില്ല.

6). മാർക്കറ്റുകളിൽ റുമുകൾ ഗോഡൗണുകളായി വാടകയ്ക് നൽകുന്നുണ്ട് ലീസിന് നൽകുമ്പോൾ ജി.എസ്.റ്റി പിടിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ?

ജി.എസ്.റ്റി നിയമത്തിൽ കാർഷിക ഉൽപ്പനങ്ങൾ സൂക്ഷിക്കുന്ന വേയർ ഹൗസുകളെ ജി.എസ്.റ്റി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വേയർ ഹൗസുകളിൽ സൂക്ഷിക്കുന്ന സാധനങ്ങൾക്കനുസരിച്ചാണ് വാടകയിനത്തിൽ നികുതിയിളവ് നൽകുന്നത്. ഉദാ- സംസ്കരിച്ച ഏലം, കാപ്പികുരു എന്നിവ സൂക്ഷിക്കുന്ന വേയർ ഹൗസുകളെ ജി.എസ്.റ്റി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കാർഷിക യന്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾക്ക് 18% നികുതി ഈടാക്കാം.

  1. ഇൻഷ്വറൻസിന് നമ്മുക്ക് ജി.എസ്.റ്റി വരുന്നുണ്ട് അങ്ങനെയാണെങ്കിൽ SLI ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ജി.എസ്.റ്റി ഈടാക്കുമോ?

ഇൻഷ്വറൻസ് എന്നു പറയുന്നത് ഒരു സേവനമാണ്. സേവനത്തിന് ജി.എസ്.റ്റിയുണ്ട്. ഗവൺമെന്റ് നേരിട്ട് പ്രീമിയം അടയ്ക്കുന്ന ഇൻഷ്വറൻസുകൾക്ക്  മാത്രമാണ് നിലവിൽ ജി.എസ്.റ്റി ബാധകമെല്ലാത്തത്. ഗവൺമെന്റിന്റെ ഇൻഷ്വറൻസ് സേവനം സ്വീകരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടി ഈ ഇളവ് നൽകണമെന്ന ആവശ്യം പരിഗണനയിലുണ്ട്.

  1. വിത്തുകൾ, നടീൽ വസ്ത്തുക്കൾ എന്നിവ വിൽക്കപ്പെടുമ്പോൾ ഏത്ര ശതമാനം ജി.എസ്.റ്റി ആണ് ഈടാക്കേണ്ടത്?

വിത്തുകൾ, നടീൽ വസ്ത്തുക്കൾ എന്നിവ വിൽക്കപ്പെടുമ്പോൾ നിലവിൽ പ്രത്യേകിച്ച്  ജി.എസ്.റ്റി ഇല്ല.

  1. കൺവീനർ വർക്കിന് കൺവീനർക്ക് ജി.എസ്.റ്റി രജിസ്ട്രേഷൻ ഇല്ലെങ്കിൽ എങ്ങിനെയാണ് ജി.എസ്.റ്റി പിടിക്കാൻ സാധിക്കുക?.

20 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റു വരവ് ഉള്ള വ്യക്തികളും  സ്ഥാപനങ്ങളും  മാത്രമാണ് ജി.എസ്.റ്റി രജിസ്ട്രേഷൻ എടുക്കേണ്ടത്. . അതായത് 20 ലക്ഷത്തിൽ കുറഞ്ഞ കൺവീനർ വർക്കുകൾ ആണെങ്കിൽ കൺവീനർക്ക് രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. അതു പോലെ ഏപ്രിൽ മാസത്തിന് ശേഷവും നടത്തുന്ന കൺവീനർ വർക്ക്  20 ലക്ഷത്തിൽ താഴെയാണെങ്കിൽ ജി.എസ്.റ്റി രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല.എന്നാൽ  തുക 2 ½  ലക്ഷത്തിന് മുകളിലാണെങ്കിൽ  2% ടി.ഡി.എസ്  പിടിക്കണം.കൂടാതെ മാർച്ച് 31, 2018 വരെ ഒരു വർക്കിനും ടി.ഡി.എസ്  പിടിക്കേണ്ടതില്ല.

  1. കസ്റ്റം ഹയറിംഗ് സെന്ററുകൾ മുഖേന നൽകുന്ന ഉപകരണങ്ങളുടെ വാടക ജി.എസ്.റ്റി പരിധിയിൽ വരുമോ?

നേരത്തെ ചർച്ച ചെയ്ത 5 ഇനം സേവനങ്ങൾക്ക് മാത്രമാണ് ഡിപ്പാർട്ട്മെന്റ് നികുതി ശേഖരിച്ച് അടയ്ക്കേണ്ടത് . കാർഷിക ഉപകരണങ്ങളുടെ വാടക സേവനത്തിന് കീഴിൽ വരില്ല. അതു കൊണ്ട് തന്നെ കസ്റ്റം  ഹയറിംഗിന്  ജി.എസ്.റ്റി   ബാധകമല്ല.

  1. ടെൻഡർ ഫോമിന് മാർച്ച് വരെ ജി.എസ്.റ്റി ഈടാക്കേണ്ടതുണ്ടോ?

ടെൻഡർ ഫോമിന്  ജി.എസ്.റ്റി. ഈടാക്കേണ്ടതുണ്ട്. മാനുവൽ ടെൻഡറിന്റെ കാര്യത്തിൽ ടെൻഡർ ഫോം വിൽക്കുമ്പോൾ 12% നികുതിയാണ് ശേഖരിച്ച്  സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടത്. ഇവിടെ ടെൻഡർ ഫോം അച്ചടി ഉൽപ്പന്നമായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇ –ടെൻഡർ ഫീസ് ഒരു ഓൺലൈൻ സേവനമായതിനാൽ നികുതി ഈടാക്കുന്നില്ല.

12.ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യേണ്ടത് ഏവിടെയാണ്? ഇത് മാർച്ച് 31നു ശേഷം ചെയ്യതാൽ  മതിയാകുമോ?

പാൻകാർഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ എടുത്ത് ഏകോപനം സാധ്യമാക്കിയിരിക്കുന്നിടത്താണ് റിട്ടേൺസ് ഫയൽ ചെയ്യേണ്ടത് ഇത് ജില്ലാ തലത്തിലോ അതോ മറ്റ് എവിടെയെങ്കിലും ആണോ എന്നത് നിശ്ചയിക്കുന്നത്  തീർത്തും അതാത് വകുപ്പിന്റെ തീരുമാനം അനുസരിച്ചാണ്.

റിട്ടേൺസ് അടുത്ത  മാർച്ച് 31നു ശേഷം  ഫയൽ ചെയ്യതാൽ  മതിയാകില്ല.  എന്തെന്നാൽ Tax Payer Registration നും അതിന്റെ നികുതി ബാധ്യതയും ജൂലായ് 1,2017 ന് ജി.എസ്.റ്റി. നിലവിൽ വന്നതു മുതൽ  പ്രാബല്യത്തിലുണ്ട്. ടി.ഡി.എസ്  രജിസ്ട്രേഷൻ മാത്രമാണ്  ഏപ്രിൽ 1,2018 ലേക്ക് മാറ്റിയിരിക്കുന്നത്.

  1. മാർച്ച് 2018 ന് ടി.ഡി.എസ്. നിലവിൽ വരുന്നതോടു കൂടി സാധനങ്ങൾ വാങ്ങുമ്പോൾ കരാർ പ്രകാരമുള്ള തുക മൊത്തമായി അടയ്ക്കാതെ  പല ഗഡുക്കളായാണ് നൽകുന്നതെങ്കിൽ ഓരോ ബില്ലിലും 2% വീതം ഡിഡക്ക്റ്റ് ചെയ്യേണ്ടതുണ്ടോ അതോ ഫൈനൽ ബില്ലിൽ ഡിഡക്ക്റ്റ് ചെയ്യതാൽ മതിയാകുമോ?

ഓരോ ബില്ലിനും അടയ്ക്കുന്ന തുകയ്ക്കും പ്രത്യേകം പ്രത്യേകമായി  2% വീതം ഡിഡക്ഷൻ നടത്തണം അതായത് ഓരോ ഗഡുവിലും അടയ്ക്കുന്ന തുകയുടെ 2% കിഴിവ് ചെയ്യത് ബാക്കി തുക നൽകണം.

  1. കാർഷിക എഞ്ചീനിയറിംഗ് ഓഫീസിൽ നിന്ന് ഫാമുകളിലേയ്ക്ക് കാർഷിക ഉപകരണങ്ങൾ നൽകുമ്പോൾ ജി.എസ്.റ്റി ഈടാക്കെണ്ടതുണ്ടോ?

ഇരു സ്ഥാപനങ്ങളും ഒരേ വകുപ്പിന് കീഴിലായതു കൊണ്ട് (കൃഷി വകുപ്പ്) ജി.എസ്.റ്റി ബാധകമല്ല.

  1. കർഷകർക്ക് നൽകുന്ന സബ്സിഡി തിട്ടപ്പെടുത്തുമ്പോൾ ജി.എസ്.റ്റി തുക കണക്കിലെടുക്കേണ്ടതുണ്ടോ? ഉദാഹരണമായി, കർഷകർ വളം വാങ്ങിയ ബില്ല് ഹാജരാക്കുമ്പോൾ അതിൽ വളത്തിന്റെ വിലയും ജി.എസ്.റ്റി നിരക്കും വെവ്വേറെ രേഖപ്പെടുത്തിയിരിക്കും . ഇത്തരം അവസരത്തിൽ വളത്തിന്റെ വിലയുടെ 50% മാത്രം സബ്സിഡിയായിനൽകിയാൽ മതിയോ, അതോ  വിലയുടെ കൂടെ ജി.എസ്.റ്റി നിരക്കു കൂടി ചേർക്കുമ്പോൾ ലഭിക്കുന്ന തുകയുടെ 50% സബ്സിഡി നൽകണോ?

കർഷകന് ചിലവായ മൊത്തം തുകയുടെ, അതായത് ജി.എസ്.റ്റി നിരക്കു കൂടി ചേർക്കുമ്പോൾ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി കണക്കാക്കി നൽകേണ്ടത്.

  1. ലാബുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമുണ്ടോ?

ലാബുകൾ, എൻജിനിയറിംഗ് ഓഫീസുകൾ, ഫാമുകൾ എന്നിവയ്ക്ക് പ്രത്യേകമായി ജി.എസ്.റ്റി രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്.

17.വാഹനങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ ജി.എസ്.റ്റി നൽകേണ്ടതുണ്ടോ? ടി.ഡി.എസ് കിഴിവ് ബാധകമാണോ?

ജി.എസ്.റ്റി രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളിൽ നിന്നുമാണ്  വാഹനങ്ങൾ എടുക്കുന്നതെങ്കിൽ വാടകയോടൊപ്പം സേവന നികുതിയും നൽകേണ്ടതാണ്. എന്നാൽ സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് വാഹനങ്ങൾ വാടകയ്ക്ക് സ്വീകരിക്കുന്നതെങ്കിൽ വാടക മാത്രം നൽകിയാൽ മതിയാകും.

1/4/2018 മുതലാണ് ടി.ഡി.എസ് കിഴിവ് നിലവിൽ വരുന്നത്. വാടകയുടെ കോൺട്രാക്റ്റ് തുക  വർഷത്തിൽ 2 ½ ലക്ഷം കവിയുകയാണെങ്കിൽ മാത്രമെ ടി.ഡി.എസ് കിഴിവ് ബാധകമാവു.

  1. പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളിൽ ജൈവിക നിയന്ത്രണോപാധികളുടെ ഉൽപാദനവും വിൽപ്പനയും പുതുതായി ആരംഭിക്കുമ്പോൾ വാർഷിക വരുമാനം 20 ലക്ഷം കവിയാൻ സാധ്യതയില്ലാത്തതിനാൽ ഉപഭോക്താക്കളിൽ നിന്നും ജി.എസ്.റ്റി ഈടാക്കേണ്ടതുണ്ടോ?

20 ലക്ഷം വാർഷിക വിറ്റ് വരവ് എന്ന പരിധി സർക്കാർ സ്ഥാപനങ്ങൾക്ക് ബാധകമല്ല.  പാരസൈറ്റ് ബ്രീഡിംഗ്  സ്റ്റേഷൻ കൃഷി വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് അതിനാൽ തൂടക്കം മുതൽക്കു തന്നെ നികുതി ഈടാക്കി സർക്കാരിലേയ്ക്കടയ്ക്കേണ്ടതുണ്ട്.

Click Here to Download of PDF of this Article

 GST – Help Desk

1. State Goods & Service Tax Department

Sri. Shahulhameed- Assistant Commissioner

Email – shahulhameed.k@gmail.com

Phone No. 9605207764

Sri. Manzoor – Assistant Commissioner

Email-  mansurmi@gmail.com

Phone No- 9446454979

2. IT Division – Directorate of Agriculture

email- agridir@gmail.com

Phone No- 0471-2309122, 2303990

Facilitation centers

SL DISTRICT CONTACT No. E-MAIL ADDRESS
1. THIRUVANANTHAPURAM 8330011240 gstcelltvpm@gmail.com
2. KOLLAM 8330011241 gstcellklm@gmail.com
3. PATHANAMTHITTA 8330011242 gstcellpta@gmail.com
4. ALAPPUZHA 8330011243 gstcellalp@gmail.com
5. KOTTAYAM 8330011244 gstcellktm@gmail.com
6. IDUKKI 8330011245 gstcellidk@gmail.com
7. ERNAKULAM 8330011246 gstcellekm@gmail.com
8. MATT</SPAN >ANCHERRY</SPAN > 8330011247 gstcellmty@gmail.com
9. THRISSUR 8330011248 gstcelltsr@gmail.com
10. PALAKKAD 8330011249 gstcell.pkd@gmail.com
11. MALAPPURAM 8330011250 gstcellmpm@gmail.com
12. KOZHIKODE 8330011251 gstcellkde@gmail.com
13. WAYANAD 8330011252 gstcellwyd@gmail.com
14. KANNUR 8330011253 gstcellknr@gmail.com
15 KASARGOD 8330011254 gstcellksd@gmail.com

Head Quarter Cell: 8330011255 email: postgstquestions@kerala.gov.in

 

 

Leave a Reply

Your email address will not be published. Required fields are marked *