Onavipani Billing and Accounting Software by Navas

 

ഓണവിപണി Billing & Accounting Application

 

Click on the link given below to download the excel application

ഓണസമൃദ്ധി 2019 – Billing App – Final

Click on the link below to download Instructions for using the software

ഓണവിപണി Billing App – Description Final

സുഹൃത്തുക്കളേ…!

സ്ഥിരമായി ചെയ്ത് വരുന്ന ജോലിക്കും ഉത്തരവാദിത്തങ്ങക്കും വ്യത്യസ്തമായി മറ്റൊരു കാര്യം ചെയ്യുമ്പോ‍ അത് കൈകാര്യം ചെയ്യാ‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ഓണവിപണി നടത്തുമ്പോ‍ ചെയ്യേണ്ട ബില്ലിംഗ്, കണക്ക് കൂട്ടലുക‍, തുടന്നുള്ള റിപ്പോട്ടിങ് എന്നിവയ്ക്ക് സഹായകരമായ Microsoft Excel Format ‍ തയ്യാറാക്കിയിട്ടുള്ള ഒരു Application നാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

 

ഈ ആപ്പ് എങ്ങനെ നമ്മെ സഹായിക്കുന്നു എന്ന് ചുവടെ സൂചിപ്പിക്കുന്നു. 

  1. ഒരു ഉപഭോക്താവിന് പച്ചക്കറി ഇനങ്ങൾ വിൽക്കുമ്പോൾ, ഓരോ ഇനത്തിന്റെയും Quantity (കിലോഗ്രാമി) മാത്രം ഡേറ്റ എൻട്രി ചെയ്താൽ ഓരോ ഇനത്തിന്റെയും വിലയും എല്ലാ ഇനങ്ങളുടെയും മൊത്തം വിലയും ലഭിക്കും.
  2. ഒരു ഉപഭോക്താവ് വാങ്ങിയ എല്ലാ ഇനങ്ങളുടെയും മൊത്തം Quantity (കിലോഗ്രാമി) ലഭിക്കും.
  3. വാങ്ങുന്ന ഓരോ ഇനത്തിനും ബാക്കി എത്ര സ്റ്റോക്ക് ഉണ്ടെന്ന കൃത്യമായ കണക്ക് അപ്പോൾ തന്നെ ലഭിക്കും.
  4. അന്നേദിവസം അതുവരെ വിപ്പനയിലൂടെ ലഭിച്ച മൊത്തം തുക എത്രയാണെന്നുള്ള കണക്ക് അപ്പോൾ തന്നെ ലഭിക്കും.
  5. ഒരു ദിവസത്തെ വിപ്പന അവസാനിക്കുമ്പോൾ, ഓരോ ഇനവും എത്ര അളവ് വിറ്റെന്നും ബാക്കി എത്ര അളവ് സ്റ്റോക്കിൽ ഉണ്ടെന്നുമുള്ള കണക്ക് ലഭിക്കും.
  6. ഓരോ ദിവസത്തെയും വിൽപ്പന സംബന്ധമായ ഇനങ്ങൾ ഏവ, എത്ര സ്റ്റോക്കിൽ എടുത്തു, എത്ര വിൽപ്പന നടന്നു, ബാലൻസ് സ്റ്റോക്ക് എത്ര, വിൽപ്പനയിലൂടെ ലഭിച്ച ആകെ തുക എത്ര എന്നിവ സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോർട്ട് ലഭിക്കും.
  7. ഒന്നിലേറെ ദിവസം കഴിയുമ്പോൾ, അതുവരെയുള്ള എല്ലാ ദിവസങ്ങളിലെയും മേ‍ സൂചിപ്പിച്ച വിവരങ്ങ‍ സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോർട്ട് ലഭിക്കും.

 

ഈ ആപ്പ് ഉപയോഗിക്കുന്നതിന് പ്രാഥമികമായി ആവശ്യമായ കാര്യങ്ങൾ ചുവടെ ചേർക്കുന്നു. 

 

  1. കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് (അനാവശ്യ ഫയലുകളൊക്കെ ഒഴിവാക്കിയ, വൈറസ്‌ ബാധയില്ലാത്ത, അത്യാവശ്യം സ്പീഡുള്ളത്ഭികാമ്യം. ലാപ്ടോപ്പ് കൂടുതൽ അഭികാമ്യം. അഥവാ കറണ്ട് പോയാലും കൂടുതൽ സമയം ചാർജ് നിലനിൽക്കും)
  2. കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും വൈദ്യുതി ബന്ധവും.
  3. ലാപ്ടോപ്പ് ആണെങ്കിൽ മൗസും കീബോർഡും ഉള്ളത് കൂടുതൽ സൗകര്യപ്രദമായിരിക്കും.
  4. മൈക്രോസോഫ്റ്റ് എക്സൽ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള ഒരാൾ.

 

മുന്നറിയിപ്പ്:ഹോർട്ടികോർപ്പിൽ നിന്ന് വാങ്ങുന്നവ, കർഷകരിൽ നിന്ന് വാങ്ങുന്നവ, GAP പച്ചക്കറി ഉൾപ്പെടെ 30 ഇനം പച്ചക്കറികളുടെ ബില്ലിംഗ് നടത്തുന്നതിനുള്ള സംവിധാനമാണ് ഈ ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം 150 ബില്ലുകൾ വരെ ഇതിൽ തയ്യാറാക്കാവുന്നതാണ്. (സമയ ലഭ്യത അനുസരിച്ച് പച്ചക്കറി ഇനങ്ങളുടെ എണ്ണം 30 ൽ നിന്നും കൂടുതൽ എണ്ണമാക്കി പുതുക്കിയിറക്കാ‍ ശ്രമിക്കുന്നതാണ്)

 

ഈ ആപ്പ് ഉപയോഗിക്കുന്ന വിധം ചുവടെ സൂചിപ്പിക്കുന്നു. 

1.11.3 MB Size ഉള്ള ഈ Excel ഫയ‍ open ചെയ്യുമ്പോ‍  ഷീറ്റുക‍ കാണാന്‍ കഴിയും.

 Please Download PDF of Instructions

 ഇതില്‍ Items & Prices എന്ന ഒന്നാമത്തെ ഷീറ്റിൽ click ചെയ്യുമ്പോവില വിവരപ്പട്ടിക എന്ന Table ആണ് കാണാ‍ കഴിയുക.

 ഏതൊക്കെ ഇനം പച്ചക്കറികളാണ് വിൽപ്പയ്ക്കായി ഒരുക്കിയിട്ടുള്ളത് എന്നത് ഈ Table ‍ ലിസ്റ്റ് ചെയ്യണം. അതോടൊപ്പം ഓരോ ഇനവും Horticorp / Local / GAP തുടങ്ങിയവയിൽ ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് തൊട്ട് വലതുവശത്തുള്ള കോളത്തിൽ ചേർത്തു കൊടുക്കണം. നമ്മൾ ഇവിടെ ചേർത്തു കൊടുക്കുന്ന ഈ വിവരങ്ങൾ മറ്റ് എല്ലാ ഷീറ്റുകളിലും അതേപോലെ വരുന്നതായിരിക്കും. ബിൽ ബുക്കിൽ ഏത് ക്രമത്തിലാണോ പച്ചക്കറി ഇനങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്, ആ ക്രമത്തിൽ തന്നെ ഈ ഷീറ്റിലും ചേർത്തു കൊടുക്കുന്നത് ബില്ല് എഴുതുന്നതിന് വളരെ സഹായിക്കും. മലയാളം ടൈപ്പിംഗ് പലക്കും ബുദ്ധിമുട്ടായതിനാൽ, അത് ഒഴിവാക്കുന്നതിനായിപച്ചക്കറി ഇനങ്ങളുടെയും ഒരു ലിസ്റ്റ് ഈ ഷീറ്റിൽ LIST OF FRUITS & VEGETABLES എന്ന Table ആയി നൽകിയിട്ടുണ്ട്. അതിൽ നിന്നും ആവശ്യമായവ കോപ്പി ചെയ്ത് 30 ഇനങ്ങളുള്ള ബിൽ ലിസ്റ്റിൽ പേസ്റ്റ് ചെയ്തു കൊടുക്കാവുന്നതാണ്. വിപണിയ്ക്കായി Horticorp ലേക്ക് ഓ ചെയ്തിട്ടുള്ള പച്ചക്കറിയിനങ്ങളും കഷകരി‍ നിന്ന് ലഭിക്കാനിടയുള്ള പച്ചക്കറിയിനങ്ങളും മുകൂട്ടി തന്നെ ഈ Table ‍ ചേത്ത് കൊടുക്കാവുന്നതാണ്. വിപണി തുടങ്ങുന്ന ദിവസം ലഭ്യമായവയനുസരിച്ച് ആവശ്യമായ മാറ്റങ്ങ‍ വരുത്തിയാ‍ മതി.

 Sheet ‍ Heading ആയി നകിയിട്ടുള്ള Cell കളി‍ mouse cursor വച്ചാ‍ അത് സംബന്ധമായ വിവരണം ചുവടെ കാണിച്ചിട്ടുള്ളത് പോലെ അവിടെ തന്നെ ലഭിക്കും.

 മുന്നറിയിപ്പ്:ഒരിക്കൽ ഒരിനം ഈ ലിസ്റ്റിൽ ചേർത്ത് കൊടുത്ത് വിൽപന നടത്തിയാൽ പിന്നീട് ആ ഇനം ഒരിക്കലും ആ ക്രമ നമ്പറിൽ നിന്നും മാറ്റാൻ പാടില്ല. കാരണം ഒരു ഇനം ചേർത്ത് കൊടുത്തു വിൽപ്പന നടത്തിയാൽ, അത് ബിൽ ചെയ്യപ്പെടുകയും അവസാനം വരെയുള്ള റിപ്പോർട്ടിൽ അത് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തപ്പെടുകയും ചെയ്യും. അതുകൊണ്ട് ഒരിനം ഒരു ക്രമ നമ്പറിൽ ചേർത്താൽ അത് പിന്നീട് ഒരിക്കലും മാറ്റാൻ പാടില്ല.

 2.വില വിവരപ്പട്ടിക എന്ന Table ലെ തീയതിക‍ ശ്രദ്ധിക്കുക. വിപണി നടക്കുന്ന 07.09.2019 മുത‍ 10.09.2019 വരെയുള്ള തീയതിക‍ Heading ആയി കാണാം. ആദ്യ ദിനമായ 07.09.2019 ന് താഴെയായി അന്നേ ദിവസത്തെ വിപ്പന വില രാവിലെ പ്രസിദ്ധീകരിക്കുമ്പോ‍ തന്നെ ഓരോ ഇനത്തിന് നേരെയും കൃത്യമായി ചേർത്തു കൊടുക്കുക. ഇത് ചെയ്യുമ്പോൾ സാവകാശത്തി‍ വളരെ കൃത്യതയോടെ ചെയ്യണം. ഇത് തെറ്റിയാൽ പിന്നീട് വരുന്ന എല്ലാ റിപ്പോർട്ടുകളിലും ആ തെറ്റ് കടന്നു കൂടുന്നതായിരിക്കുമെന്നത് വളരെ ശ്രദ്ധിക്കുക. 

 3.അടുത്തതായി Stock എന്ന തൊട്ടടുത്ത ഷീറ്റാണ്. ഇത് തുറന്നാSTOCK DETAILS എന്ന Table കാണാം.

 ഇതി‍ ആദ്യ ദിനമായ 07.09.2019 ന് താഴെയായി Opening Stock (Kg) എന്ന കോളത്തിന് താഴെയായി ഓരോ ഇനവും എത്ര അളവിൽ വാങ്ങിയിട്ടുണ്ട് എന്നുള്ള വിവരം ചേർത്തു കൊടുക്കണം. ഇതാണ് വിപണിയുടെ ആദ്യത്തെ സ്റ്റോക്ക്. സ്റ്റോക്ക് എടുക്കുന്നത് ആറാം തീയതി ആണെങ്കിലും ഏഴാം തീയതി ആണെങ്കിലും ആദ്യത്തെ സ്റ്റോക്ക് ഏഴാം തീയതിയിൽ ചേർത്തു കൊടുക്കണം. ഹോട്ടികോപ്പി‍ നിന്നുള്ളവയും കഷകരി‍ നിന്ന്‍ വാങ്ങിയവയുമുപ്പെടെയുള്ള സ്റ്റോക്ക്‌ വിവരങ്ങ‍ ഇതി‍ ചേത്ത് കൊടുക്കണം. Opening Stock (Kg) എന്ന കോളത്തിന്റെ തൊട്ടടുത്ത കോളമായ Purchase Rate (Rs./Kg) എന്ന കോളത്തി‍ ഹോർട്ടികോർപ്പിൽ‍ നിന്ന്‍ അല്ലെങ്കി‍ കഷകനി‍ നിന്ന്‍ ആയിനം വാങ്ങിയ നിരക്കാണ് ചേത്ത് കൊടുക്കേണ്ടത്. രാവിലെ ഉട‍ തന്നെ വിപ്പന ആരംഭിക്കേണ്ടതിനാ‍ ഇത് അപ്പോ തന്നെ ചെയ്യണമെന്ന്‍ നിബന്ധമില്ല. അന്നേ ദിവസത്തെ വാങ്ങ‍ വിക്ക‍ സംബന്ധമായ Abstract Report പൂണ്ണമാക്കുന്നതിനായി ഇത്  പിന്നീട് ചേത്ത് കൊടുക്കണം.

 ഈ Sheet ‍ Heading ആയി നകിയിട്ടുള്ള Cell കളി‍ mouse cursor വച്ചാ‍ അത് സംബന്ധമായ വിവരണംഅവിടെ തന്നെ ലഭിക്കും.

 4.ഇപ്പോൾ നമ്മുടെ ആപ്പ് ആദ്യത്തെ ദിവസത്തെ വിൽപന നടത്തുന്നതിനായി സജ്ജമായി കഴിഞ്ഞു.   ഇനി നമുക്ക് വിപ്പന ആരംഭിക്കാം. ഇതിനായി ബിൽ ഷീറ്റിലേക്ക് പോകണം. ഏഴാം തീയതിയുടെ ബിൽ ഷീറ്റിന് ആ നമ്പർ തന്നെ നൽകിയിട്ടുണ്ട്. ഇത് തുറന്നാബി‍ Sheet കാണാം.

ബിൽ ഷീറ്റിൽ ഓരോ ബില്ലിനും തുടർച്ചയായ ക്രമനമ്പർ നൽകുന്നതിനും, ബിൽ ബുക്ക് നമ്പർ നൽകുന്നതിനും, ലീഫ് നമ്പർ നൽകുന്നതിനും, ഉപഭോക്താവിന്റെ പേര് നകുന്നതിനും ഇടത് വശത്തായി സെല്ലുകൾ നൽകിയിട്ടുണ്ട്. Bill Book നമ്പറും ലീഫ് നമ്പറും ഓരോ വിപണിക്കും വ്യത്യസ്തമായതിനാൽ അവരവർ തന്നെ അത് ചേർത്തുകൊടുക്കണം.

 ഒരു ഉപഭോക്താവ് വന്ന് പച്ചക്കറികൾ വാങ്ങി തുടങ്ങുമ്പോൾ വാങ്ങുന്ന ഇനത്തിന്റെതൂക്കം ഇലക്ട്രോണിക് ബാലസി‍ കാണിക്കുന്നതിനനുസരിച്ച്  അതേ സമയം തന്നെ അളവ്‌ എന്ന കോളത്തികിലോഗ്രാമി ചേർത്ത് കൊടുക്കുക (ഉദാഹരണത്തിന് ഒരു കിലോഗ്രാമിന് 1 എന്നും അര കിലോഗ്രാമിന് 0.5 എന്നും ചേർത്ത് കൊടുക്കുക)

 നേരത്തെ set ചെയ്ത പ്രകാരം Rate എന്ന കോളത്തി‍ അതിന്റെ വിപ്പന നിരക്ക് വന്നിട്ടുണ്ടാകും. അപ്പോൾ തന്നെ അതിന്റെ തൊട്ട് വലതുവശത്തുള്ള  വില എന്ന കോളത്തി‍ ആയിനത്തിന്റെ വില ലഭിക്കും. അളവ്‌ എന്ന കോളത്തി‍ ചേർത്ത് കൊടുക്കുന്നതിനനുസരിച്ച് മറ്റിനങ്ങക്കും ഇത്തരത്തിൽ വില ലഭിച്ചുകൊണ്ടിരിക്കും. ആ ബില്ലിന്റെ ആകെത്തുക ബില്ലിന് താഴെ ആകെ എന്നുള്ളതിന് നേരെ ലഭിക്കും. ബിൽ തുകയിൽ ഫ്രാക്ഷൻ ഉണ്ടെങ്കിൽ ഉപഭോക്താവിൽ നിന്നും ഈടാക്കുന്ന തുക റൗണ്ട് ചെയ്യേണ്ടതുണ്ട്. റൗണ്ട് ചെയ്ത തുക അതിനായുള്ള സെല്ലിൽ ചേർത്തു കൊടുക്കുക. (റൗണ്ട് ചെയ്യണമെങ്കിലും റൗണ്ട് ചെയ്യേണ്ട എങ്കിലും ഈടാക്കുന്ന തുക പ്രത്യേകമായി തന്നെ ചേർത്തു കൊടുക്കേണ്ടതുണ്ട്)

ആപ്പി‍ ഇങ്ങനെ Bill തയ്യാറാക്കുമ്പോൾscreen കാണുന്ന വില വിവരങ്ങ‍ അപ്പോ‍ തന്നെ ബി‍ ബുക്കി‍ എഴുതി തയ്യാറാക്കണം. 

 ഇങ്ങനെ ഒരു ബിൽ പൂർത്തിയാകുമ്പോൾ, വാങ്ങിയ ഓരോ ഇനത്തിന്റെയും ബാലൻസ് സ്റ്റോക്ക് എത്രയുണ്ടെന്ന് അതിന് നേരേ തന്നെ കാണാൻ സാധിക്കും. ആ ഉപഭോക്താവ് വാങ്ങിയ മൊത്തം സാധനങ്ങളുടെ തൂക്കം ആകെഎന്നതിന് നേരെഅളവ്‌എന്നതിന് താഴെ കാണാ‍ സാധിക്കും.ഈ രീതിയിൽ അടുത്ത ബില്ലുകളും തയ്യാറാക്കാം. അടുത്ത ബില്‍ തയ്യാറാക്കാനായി Scroll ചെയ്ത് താഴേക്ക് പോകുക.

 ശ്രദ്ധിക്കുക:ഓരോയിനത്തിന്റെയും അളവ് ചേത്ത് കൊടുക്കുമ്പോ‍ അതിനനുസരിച്ച് കണക്കുക‍ ലഭ്യമാകുന്നില്ലയെങ്കി‍ ഉട‍ തന്നെ Sheet ന്റെ ഏറ്റവും മുകളി‍ ഇടത് വശത്തുള്ള Save ബട്ടൺ‍ click ചെയ്യുക.

 വിൽപ്പന നടന്നു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഒരു കർഷകൻ തന്റെ പച്ചക്കറികൾ വിൽപ്പനയ്ക്കായി കൊണ്ടുവരുമ്പോൾ ആ കർഷകനിൽ നിന്ന് വാങ്ങുന്ന പച്ചക്കറിയുടെ വിവരങ്ങൾ മുൻപ് സൂചിപ്പിച്ച പോലെ അതാത് ഷീറ്റുകളിൽ ചേർത്തു കൊടുക്കണം. നാടൻ / GAP പച്ചക്കറിയുടെ വിൽപ്പന വിലയും ചേർത്ത് കൊടുക്കണം. അന്നേ ദിവസം മറ്റു കർഷകരും ഒരേ ഇനങ്ങൾ കൊണ്ടുവരുമ്പോൾ വാങ്ങുന്ന പച്ചക്കറിയുടെ സ്റ്റോക്കിന്റെ അളവ് അതിനനുസരിച്ച് കൂട്ടികൊടുത്തു കൊണ്ടിരിക്കണം. 

 ഇത്തരത്തിൽ വിൽപനയും വാങ്ങലും തുടരാം. അന്നേ ദിവസത്തെ വിൽപ്പന അവസാനിക്കുമ്പോൾ, അന്ന് നടന്ന വിൽപ്പനയും വാങ്ങലും സംബന്ധമായ ക്രോഡീകരിച്ച റിപ്പോർട്ട് ആ ഷീറ്റിന്റെ തന്നെ ഏറ്റവുമടിയി‍150 മത്തെ ബില്ലിന് താഴെയായി ലഭിക്കും. ഓരോ ഇനത്തിന്റെയും സ്റ്റോക്ക് ബാലൻസ് അതിൽ നിന്നും കൃത്യമായി മനസിലാക്കാം. ആ ദിവസത്തെ സ്റ്റോക്ക് ബാലൻസാണ് അടുത്ത ദിവസത്തെ ഓപ്പണിങ് സ്റ്റോക്ക്. ആ ഓപ്പണിങ് സ്റ്റോക്ക്Auto Calculate ചെയ്ത് വരും. ഈ റിപ്പോട്ട് പൂണ്ണമാകുന്നതിനായി Stock ഷീറ്റി‍ ചെന്ന്‍ ആ തീയതിയിലെ  Purchase Rate (Rs./Kg) എന്ന കോളത്തി‍ അതാത് പച്ചക്കറിയിനങ്ങളുടെ വാങ്ങിയ വില (Horticorp / Local / GAP എന്നതിന് അനുസരിച്ച്) ചേത്ത് കൊടുക്കണം.

 Quantity, value എന്നിവ സംബന്ധിച്ച് Horticorp, നാട, GAP എന്നിങ്ങനെ തരം തിരിച്ച റിപ്പോട്ടാണ് നമ്മ കൊടുക്കേണ്ടത്. മേ‍ സൂചിപ്പിച്ച റിപ്പോട്ട് copy ചെയ്തെടുത്ത് മറ്റൊരു Excel Sheet ‍ paste ചെയ്ത് അത് sort ചെയ്താണ് ആ റിപ്പോട്ട് തയ്യാറാക്കേണ്ടത്.

 അടുത്തദിവസം വിൽപ്പന തുടങ്ങുന്നതിന് മുൻപ് അന്നേ ദിവസത്തെ വിൽപ്പന വില കൃത്യമായ തീയതിക്ക് നേരെ ചേർത്തുകൊടുക്കണം. പുതിയതായി ഇനങ്ങൾ വിപ്പനക്കുണ്ടെങ്കിൽ, അത് സംബന്ധമായ വിവരങ്ങളും ആദ്യത്തെ ദിവസം ചെയ്തതു പോലെ ചെയ്യണം. അതിൻറെ സ്റ്റോക്ക് സംബന്ധമായ വിവരം Adl. Stock (Kg.) എന്ന കോളത്തി‍അതാത് പച്ചക്കറിയിനത്തിന് നേരെ ചേർത്തു കൊടുക്കണം. രണ്ടാംദിവസം മുതൽ വാങ്ങുന്ന പുതിയ ഇനങ്ങളുടെയും സ്റ്റോക്ക് വിവരം ആയതിന്റെതീയതിയി, Adl. Stock (Kg.) എന്ന കോളത്തിൽ തന്നെയാണ് രേഖപ്പെടുത്തേണ്ടത്. 

 ഇത്തരത്തിൽ ഓരോ ദിവസത്തെയുംവിപ്പന പൂർത്തീകരിക്കാവുന്നതാണ്. 

 മുകരുത‍:ഒരു ദിവസത്തെ എല്ലാ Data Entry യും പൂത്തിയായിക്കഴിഞ്ഞാ‍ ആ File ഒരു Back File ആയി സൂക്ഷിച്ച് അതിന്റെ ഒരു Copy എടുത്ത് അതി‍ അടുത്ത ദിവസത്തെ Data Entry നടത്തി പോകുന്നത് കൂടുത‍ സുരക്ഷിതമായിരിക്കും. ഏതെങ്കിലും കാരണത്താ‍ work ചെയ്ത് കൊണ്ടിരിക്കുന്ന File ന് എന്തെങ്കിലും corruption സംഭവിച്ചാ‍ പഴയ details സുരക്ഷിതമായിരിക്കാഇത് ഉപകരിക്കും.

 നാല് ദിവസത്തെയും വിപണനം പൂത്തിയാകുമ്പോAbstract എന്ന ഷീറ്റി‍ വിപണി നടത്തിയ എല്ലാ ദിവസങ്ങളുടെയും ചുവടെ സൂചിപ്പിക്കുന്ന റിപ്പോട്ട് ലഭിക്കും. Horticorp, നാട, GAP എന്നിങ്ങനെ തരം തിരിച്ച റിപ്പോട്ടിനായി ഈ റിപ്പോട്ട് copy ചെയ്തെടുത്ത് മറ്റൊരു Excel Sheet ‍ paste ചെയ്ത് അത് sort ചെയ്ത് Final Report തയ്യാറാക്കാം.

 ഓരോ ദിവസത്തെയും വിൽപ്പനയിലൂടെ ലഭിച്ച തുകയും ആകെ തുകയും ചുവടെ സൂചിപ്പിക്കുന്ന Format ലഭിക്കും.

അത് കൂടാതെ Cash Statement ചുവടെ സൂചിപ്പിക്കുന്നFormat ലഭിക്കും. Horticorpലേക്ക് അടച്ച തുക, കർഷകർക്ക് നൽകിയ തുക, മറ്റ് ചെലവുകൾ‍ എന്നിവ കൂടി ചേർത്ത് കൊടുത്താൽ തിരികെ അടയ്ക്കേണ്ട തുക എത്രയാണെന്ന കണക്കും ലഭിക്കും.

Cash Count എന്ന ഷീറ്റി‍ വില്പ്പനയിലൂടെ ലഭിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള Format ഉണ്ട്.

 ഓണ വിപണി നടത്തുന്ന ഔട്ട്‌ലെറ്റിൽവൈദ്യുതി സൗകര്യവും കമ്പ്യൂട്ടർസംവിധാനം ഒരുക്കുന്നതിനുള്ള സൗകര്യവും ഇല്ലെങ്കിൽ പോലും കൃത്യമായിഎഴുതിയബില്ലിലെ വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിലൂടെ തുടർന്നുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാവുന്നതാണ്.

 കുറഞ്ഞത് മൂന്നിനം പച്ചക്കറികൾ ലിസ്റ്റിൽ ചേർത്ത് വില്പന വിലയിട്ട് സ്റ്റോക്കിൽ ചേർത്ത് നാലുദിവസം വിൽപന നടത്തുന്ന ഒരു ട്രയൽ ചെയ്തുനോക്കി ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം നേരത്തെതന്നെ പരിചയപ്പെട്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഉപയോഗിക്കുക.

 ഈ Excel Application ഓണവിപണി നടത്തുന്നതിന് സഹായകരമാകുമെന്ന്‍ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ ആവശ്യത്തിനായി തയ്യാറാക്കിയ ഈ Excel Application മറ്റുള്ളവക്കും ഉപകരിക്കട്ടെ എന്നുള്ള സദുദ്ദേശ്യം മാത്രമാണ് ഇതിന്‌ പിന്നിലുള്ളത്. ഇത് സംബന്ധമായ സംശയങ്ങൾ തുടർന്ന് ദുരീകരിക്കാവുന്നതാണ്.

 ഓണസമൃദ്ധിയും നല്ലൊരു ഓണക്കാലവും ആശംസിക്കുന്നു.

 വിശ്വസ്ഥതയോടെ,

Navas.D,

Agricultural Officer,

Krishi Bhavan Eravipuram

Mob. 9446179558

Leave a Reply

Your email address will not be published. Required fields are marked *