PM-KISAN Pradhan Mantri Kisan Samman Nidhi

  1. Click on the Link Given Below to Download Operational Instructions in English

PM Kisan operational_Guide

2) Click on the Link Given Below to Download PM-KISAN Presentation in pdf Format

PM Kisan Presentation

3) Application Form

 

4) Instructions in Malayalam

Click on the link below to download instructions in word format

PM Kisan Malayalam Instructions

Click on the link below to download instructions in pdf format

PMKisan Malayalam instructions

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ( പി.എം.കിസാന്‍)

                      ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം.കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കുന്നു.  സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍‍ഡ് റിക്കാര്‍ഡിൽ 01-02-2019 തീയതിയിൽ രണ്ട് ഹെക്ടറില്‍ കവിയാതെ വിസ്തീര്‍ണ്ണമുളള കൃഷിഭൂമി കൈവശമുളള  ചെറുകിട നാമമാത്ര കര്‍ഷക കുടുംബങ്ങൾക്ക്  അവരുടെ ബാങ്ക്  അക്കൗണ്ടിലേയ്ക്ക്  പ്രതിവർഷം 6,000/- രൂപ നാലു മാസത്തിലൊരിക്കൽ മൂന്നു തുല്യ ഗഡുക്കളായി നൽകുന്നു.

01/12/2018 മുതൽ കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ഗഢുവിന്റെ കാലാവധി 01/12/2018 മുതല്‍ 31/03/2019 വരെയാണ്.  രണ്ട് ഹെക്ടറിൽ കവിയാതെ കൃഷിഭൂമി കൈവശമുളള കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ഒരു കുടുംബത്തിന് 6,000/- രൂപ  ആനുകൂല്യം  ലഭിക്കുന്നതാണ്.

  • 2 ഹെക്ടറിൽ കൂടാത്ത കൃഷി ഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അർഹതയുണ്ട്.  കർഷകൻ, അദ്ദേഹത്തിന്റെ ഭാര്യ അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികള്‍ എന്നിവർ ഉൾപ്പെടുന്നതാണ്  കുടുംബം.
  • സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍‍ഡ് റിക്കാര്‍ഡ് പ്രകാരം 01-02-201ൽ രണ്ട് ഹെക്ടറില്‍ കവിയാതെ വിസ്തീര്‍ണ്ണമുളള കൃഷിഭൂമി കൈവശമുളള 2018-19 സാമ്പത്തിക വർഷത്തിലെ സ്ഥലത്തിന്റെ കരമടച്ച രസീത് സമർപ്പിക്കുന്ന  ചെറുകിട നാമമാത്ര കര്‍ഷക കുടുംബത്തിന് ആനുകൂല്യത്തിന് അർഹതയുണ്ട്.

 ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന കുടുബങ്ങൾ

താഴെപ്പറയുന്ന ഉയര്‍ന്ന സാമ്പത്തിക നിലവാരമുളളവ്യക്തികൾ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അര്‍ഹരല്ല.

  1. a) സ്വന്തമായി സ്ഥാപങ്ങളോടനുബന്ധിച്ച വസ്തു ഉടമകൾ
  2. b) കർഷക കുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽ ഉൾപെട്ടാൽ ആനുകൂല്യത്തിന് അര്‍ഹരല്ല.
  • ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുളളതും മുന്‍പുളളതുമായിട്ടുളള ഉദ്യോഗസ്ഥര്‍
  • നിലവിലുളളതും മുന്‍പുളളതുമായിട്ടുളള മന്ത്രിമാര്‍, ലോക സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍,
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളിലും സര്‍വ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് 4/ ഗ്രൂപ്പ്  D ഒഴികെയുള്ള )
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളിലും സര്‍വ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് 4/ ഗ്രൂപ്പ്  D ഒഴികെയുള്ള )
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച്, പ്രതിമാസം 10000/- രൂപയോ അതില്‍ കൂടുതലോ   പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവർ (ക്ലാസ് 4/ ഗ്രൂപ്പ്  D ഒഴികെയുള്ള )
  • അവസാന അസ്സെസ്സ്മെന്റ് വർഷം ഇന്‍കം ടാക്സ്  അടച്ചവർ
  • പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീൽ, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായ രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവർ )

അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ

 ബാങ്ക് പാസ്സ് ബുക്ക് (പകര്‍പ്പ്)

  • 2018-19 ലെ കരം ഒടുക്കിയ രസീത് (പകര്‍പ്പ്)
  • റേഷന്‍ കാര്‍ഡ് i)റേഷൻ കാർഡ് നമ്പർ, ഗൃഹനാഥ/ ഗൃഹനാഥന്റെ പേരുള്ള പേജ്, ii)കുടുംബാംഗങ്ങളുടെ പേരുകളുള്ള പേജ്  (പകര്‍പ്പ്)
  • ആധാര്‍ കാർഡിന്റെ പകര്‍പ്പ് /എന്‍റോള്‍മെന്റ്  നമ്പരിന്റെ രസീത് (ആധാര്‍ കാര്‍ഡ് ഇല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ഷന്‍ തിരിച്ചറിയില്‍ കാര്‍ഡ്, NREGA ജോബ് കാര്‍ഡ് തുടങ്ങിയ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനസര്‍ക്കാരോ അംഗീകരിച്ചിട്ടുളള തിരിച്ചറിയല്‍ രേഖകളുടെ പകർപ്പ്)

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഡൗൺലോഡ് ചെയ്യുന്നതിനും കൃഷി വകുപ്പിന്റെ വെബ്സൈറ്റ്  www.keralaagriculture.gov.in  സന്ദർശിക്കുക.

  • സംശയ നിവാരണത്തിനായി

ടോൾ ഫ്രീ നമ്പർ: 1800-425-1661

1800-180-1551

Whatsapp No   : 9447051661

ഇമെയിൽ         : info@krishi.info

 

Leave a Reply

Your email address will not be published. Required fields are marked *