കാർഷികോല്പന്നങ്ങൾക്ക് ഇ-വിപണി

വിത്തുമുതൽ വിപണിവരെയുള്ള വിവരങ്ങൾ കർഷകർക്ക് നൽകുന്നതിനായി കാർഷിക വികസന കർഷകക്ഷേമവകുപ്പ്, സ്മാൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം എന്നിവയുടെ നേതൃത്വത്തിൽ www.krishi.info  എന്ന പോർട്ടലും കാൾ  സെന്ററും പ്രവർത്തിക്കുന്നുണ്ട്. ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച വിളവ് ഉല്പാദിപ്പിക്കുമ്പോഴും കർഷകന്റെ ഉല്പന്നങ്ങൾ നല്ല വിലയ്ക്ക് വിപണനം നടത്തുവാനുള്ള സംവിധാനത്തിന്റെ ആഭാവം മൂലം കർഷകന്  നല്ല വില ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണുന്നതിനും കർഷകന്റെ വിളവിന് കൂടുതൽ കച്ചവടക്കാരെ ആകർഷിക്കുന്നതിനും ഗ്ലോബൽ  തലത്തിൽ പുതിയ വിപണി കണ്ടെത്തുന്നതിനും സഹായകമാകുന്ന രീതിയിൽ ‘ഇ-വിപണി’, ‘കാർഷിക വിവരസങ്കേതം’,എന്നീ ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകളും www.krishi.info എന്ന പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്.

kvs

karshikavivarasanketham

കർഷകർക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പരിലോ 9447051661 എന്ന വാട്സ്ആപ്പ് നമ്പരിലോ വിളിച്ച് വിപണനം നടത്തുവാനുള്ള വിളകളുടെ വിവരം നൽകാവുന്നതാണ്.  ഇതു കൂടാതെ താഴെപ്പറയുന്ന രീതിയിലും വിളകളുടെ അളവ് അറിയിക്കാവുന്നതാണ്.
ഇ –മെയിൽ : info@krishi.info
ഫേസ്ബുക്ക് : www.facebook.com/krishiinfo
ട്വിറ്റർ               : https://twitter.com/farminginfo
പിന്ററസ്റ്റ്    : www.pinterest.com/farminginfo

വിൽക്കുവാനുള്ള വിളകളുടെ വിശദവിവരങ്ങൾ, വിളവിന്റെ അളവ്, വിളവ് ലഭ്യമാകുന്ന തീയതി, പ്രതീക്ഷിക്കുന്ന കുറഞ്ഞവില, കൂടിയ വില, കർഷകന്റെ ഫോൺ നമ്പർ തുടങ്ങിയവ www.krishi.info  എന്ന പോർട്ടൽ വഴി നൽകി വിപണനം നടത്തുവാൻ സാധിക്കും

“ഇ-വിപണിയും” “കാർഷിക വിവര സങ്കേതവും” കേരളത്തിന്റെ ഹരിത സ്പന്ദനമായി മാറിക്കഴിഞ്ഞു. വിവര സാങ്കേതിക മേഖലയിലെ നൂതന പരീക്ഷണം എന്ന നിലയിൽ വൻവിജയമായ ഈ രണ്ട് ആപ്ലിക്കേഷൻനുകളും കൃഷിക്കും കർഷകർക്കും ഒരു മുതൽക്കൂട്ടാണ്.

കാർഷിക വിവര സങ്കേതം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി കൃഷിക്കാർക്ക് വിളകൾ വിൽക്കുവാനും കച്ചവടക്കാർക്ക് വിളകൾ വാങ്ങുവാനും സാധിക്കും. വാങ്ങൽ/വിൽക്കൽ ആവശ്യമായ വിളകൾ ഈ ആപ്ലിക്കേഷനിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. വാങ്ങലും വിൽക്കലും ഒരു ഫോൺ കാൾ വഴി വളരെ എളുപ്പത്തിൽ സാധ്യമാണ്. കർഷകരുടെ പ്രധാന പ്രശ്നമായ വിപണനം വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സാങ്കേതമാണ് രാജ്യത്തെ തന്നെ ആദ്യത്തെ സോഷ്യൽ മീഡിയ ഇന്റഗ്രേറ്റ് ചെയ്ത കാർഷിക വിവര ആപ്ലിക്കേഷൻ ആയ “കാർഷിക വിവര സങ്കേതം”.  മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവർക്കും ഇതിൽ പങ്കുചേരാം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. കർഷകർക്ക് ഒരു ഫോൺ കോളിലൂടെ പച്ചക്കറികൾ  വിൽക്കുവാനുള്ള ഉള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്.

പരീക്ഷണാർത്ഥം ലോഞ്ച് ചെയ്തിട്ടുള്ള ഇ-വിപണി, കാർഷിക വിവരസങ്കേതം എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ  നിന്നും സൗജന്യമായി ഡൗൺലോഡ്  ചെയ്യാവുന്നതാണ്. വാങ്ങലും വിൽക്കലും കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇ-വിപണി എന്ന മൊബൈൽ ആപ്പ് മുഖേന സാധിക്കുന്നതാണ്.ഡൗൺലോഡ് ചെയ്തത്തിനു ശേഷം മൊബൈൽ ആപ്ലിക്കേഷൻ  രജിസ്റ്റർ ചെയ്താൽ വിൽക്കുവാനുള്ള കാർഷിക വിളയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്യാവുന്നതാണ്. വിളവെടുക്കുന്ന സമയവും തീയതിയും മുൻകൂട്ടി ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വിളകളുടെ ലഭ്യത മുൻകൂട്ടി അറിയാൻ സാധിക്കുകയും അത് ലഭ്യത കുറവുള്ള സ്ഥലത്തേയ്ക്ക് അയക്കുവാനും സാധിക്കും. സാധാരണക്കാർക്കു വളരെ ഏളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ പദ്ധതി  സാങ്കേതിക വിദ്യയുടെ നൂതന സാധ്യതൾ പ്രയോജനപ്പെടുത്തി കർഷകരുടെ  ക്ഷേമത്തിനായാണ്  വിഭാവനം ചെയ്തിരിക്കുന്നത്.

 

b

buy

sell

sell details

വിളകൾ ‌‌വിൽക്കാൻ ചെയ്യേണ്ടത്
1  കാർഷിക വിവര സങ്കേതം അല്ലെങ്കിൽ ഇ-വിപണി എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ  പ്ലേ  സ്റ്റോറിൽ നിന്നും സൗജന്യമായി  ഡൗൺലോഡ് ചെയ്യുക.

2 രജിസ്റ്റർ ചെയ്യുക ( മൊബൈൽ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാണ് )

3 വിൽക്കുക ( Sell) ഓപ്ഷൻ തിരഞ്ഞെടുക്കക .

 

4 വിൽക്കാനുദ്ദേശിക്കുന്ന കാർഷിക വിളയുടെ വിവരങ്ങൾ ടൈപ്പ് ചെയ്യുക ( പേര് , വിഭാഗം, തൂക്കം , കുറഞ്ഞ വില , കൂടിയ വില , ലഭ്യമായ ദിവസങ്ങൾ ) എന്നിവ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുക.

 

അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ തത്സമയവും ഡിപ്പാർറ്റുമെന്റ്, ഹോർട്ടികോർപ് കച്ചവടക്കാർ എന്നിവർക്ക്   ലഭിക്കുകയും അതിന്മേൽ വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതാണ്.

b

Buy

വിളകൾ വാങ്ങുവാൻ ചെയ്യേണ്ടത്

buy

buy

കാർഷികോല്പന്ന സംഭരണ ഏജൻസികൾ, കച്ചവടക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് മൊത്തമായും ചില്ലറയായും വാങ്ങുവാനുള്ള  സൗകര്യം “കാർഷിക വിവര സങ്കേതത്തിൽ” ലഭ്യമാക്കിയിട്ടുണ്ട്. വാങ്ങാൻ ആഗ്രഹിക്കുന്ന കാർഷിക വിളയുടെ വിശദംശങ്ങൾ (ഡിമാന്റ്) ആപ്പ്ളിക്കേഷനിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.

1  കാർഷിക വിവര സങ്കേതം അല്ലെങ്കിൽ ഇ-വിപണി എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ  പ്ലേ  സ്റ്റോറിൽ നിന്നും ഫ്രീ ആയി ഡൗൺലോഡ് ചെയ്യുക.
2 രജിസ്റ്റർ ചെയ്യുക ( മൊബൈൽ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാണ് )
3 വാങ്ങുക ( Buy) ഓപ്ഷൻ തിരഞ്ഞെടുക്കക .
4 വാങ്ങാനുദ്ദേശിക്കുന്ന കാർഷിക ഉൽപ്പന്നത്തിന്റെ  വിവരങ്ങൾ  ടൈപ്പ് ചെയ്ത ശേഷം പോസ്റ്റ്  ചെയ്യുക.

s

sell

പരീക്ഷണാടിസ്ഥാനത്തിൽ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ കാർഷിക വിവരസങ്കേതം പോർട്ടൽ വഴി വിൽക്കുവാനും കച്ചവടക്കാർ , സംഭരണ ഏജൻസികൾ, ഇക്കോഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, അഗ്രോബസാറുകൾ, പൊതുജനങ്ങൾ എന്നിവർക്ക് ഉല്പന്നങ്ങൾ കർഷകരിൽ നിന്നും വാങ്ങുവാനും  ഇതുവഴി സാധിക്കും. നമ്മുടെ  കാർഷികോല്പന്നങ്ങൾക്ക് ഗ്ലോബൽ വിപണി നേടിയെടുക്കുവാനും മെച്ചപ്പെട്ട വില ഉറപ്പാക്കുവാനുമുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ഇത്. എല്ലാ കർഷകർക്കും, കച്ചവടക്കാർക്കും ഈ നവീന സൗകര്യം വിനിയോഗിച്ച് വിപണിയിൽ നിന്നും നേട്ടം കൊയ്യാവുന്നതാണ്.

mkt

marketprice

Click here to download the pdf article.

Leave a Reply

Your email address will not be published. Required fields are marked *